വിചിത്രമായതെന്തിനും വിലയുള്ള ഇടമാണ് സമൂഹമാധ്യമങ്ങൾ. ചിത്രങ്ങളാകെട്ട വീഡിയോകളാകെട്ട സംഭവങ്ങളാകെട്ട വ്യത്യസ്ഥമാണൊ, ശ്രദ്ധപിടിച്ചുപറ്റും. കുറച്ചുദിവസങ്ങൾക്കുമുമ്പ് ഇത്തരത്തിൽ ൈവറലായ ചിത്രമായിരുന്നു പല്ലൻ മത്സ്യത്തിേൻറത്. മനുഷ്യെൻറ ചുണ്ടിനും പല്ലിനും സമാനമായ രൂപമുള്ള മത്സ്യമായിരുന്നു ചിത്രത്തിൽ.
മലേഷ്യയിലാണ് മത്സ്യം പിടിയിലായത്. ഇവയുടെ രണ്ട് ചിത്രങ്ങളാണ് ട്വിറ്ററിൽ പ്രചരിച്ചത്. ചിത്രം വ്യാജമാണെന്ന സംശയം ചിലർ പ്രകടിപ്പിച്ചിരുന്നെങ്കിലും അങ്ങിനെയെല്ലന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്. മത്സ്യത്തിെൻറ പേര് ട്രിഗർ ഫിഷെന്നാണ്. മലേഷ്യയിൽ വ്യാപകമായി കാണുന്ന ഇവ പ്രാദേശിക ഭാഷയിൽ ‘അയാം ലൗത്’ എന്നാണ് അറിയപ്പെടുന്നത്.
ബലിസ്റ്റഡ ഫാമിലിയിൽപെടുന്ന ട്രിഗർ ഫിഷ് ലോകത്തിലെ എല്ലാ സമുദ്രങ്ങളിലും കാണപ്പെടുന്നുണ്ട്. തങ്ങളുടെ അക്രമ സ്വഭാവത്തിന് പേരുകേട്ടവയാണ് ഇവ. സീ ഡൈവർമാരുടെ പേടിസ്വപ്നവുമാണ് ട്രിഗർ ഫിഷ്. ഡൈവിങ്ങ് സ്യൂട്ടുകളെ കേടുവരുത്താൻ പോന്നതാണ് ഇവയുടെ കൂർത്ത പല്ലുകൾ ഉയോഗിച്ചുള്ള ആക്രമണങ്ങൾ.
ബലവത്തായ പല്ലും ചുണ്ടും കൊണ്ട് സീ അർച്ചിനുകളോടും ഞണ്ടുകളോടും ദീർഘനേരം പോരാടി നിൽക്കാറുണ്ട്. ട്രിഗർ ഫിഷുകൾ പരിണാമത്തിെൻറ വ്യക്തമായ തെളിവാണെന്നും ചിലർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.