കണ്ണൂര്‍: കേരള സ്കൂള്‍ കലോത്സവത്തിന് ഭക്ഷണമൊരുക്കാന്‍ വിഭവങ്ങള്‍ സമാഹരിച്ച കലവറ വണ്ടികള്‍ വന്‍ ഹിറ്റ്! ജില്ലയിലാകെ സ്കൂളുകളില്‍നിന്ന് സമാഹരിച്ച വിഭവങ്ങളുമായി ഒമ്പത് കലവറ വണ്ടികളാണ് പാചകപ്പുരയിലത്തെിയത്. ഒമ്പത് ഉപജില്ലകളെ പ്രതിനിധാനംചെയ്താണ് ഇവയത്തെിയത്. ശേഷിക്കുന്ന ആറ് ഉപജില്ലകളുടെ വണ്ടികള്‍ തിങ്കളാഴ്ച എത്തുമെന്ന് ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ കെ.കെ. പ്രകാശന്‍ പറഞ്ഞു.

35 ലക്ഷം രൂപയാണ് കലാമാമാങ്കത്തിന് ഭക്ഷണമൊരുക്കാന്‍ ചെലവ് പ്രതീക്ഷിച്ചത്. 25 ലക്ഷമാണ് ഭക്ഷണ കമ്മിറ്റിക്ക് അനുവദിച്ചത്. ഇത് പരിമിതമായതിനാല്‍ പുതിയ വഴികള്‍ ആലോചിക്കുന്നതിനിടെയാണ് കലവറ വണ്ടി എന്ന ആശയം ഉയര്‍ന്നത്. ഇതോടെ വിവിധ ഉപജില്ലകള്‍ കലവറ വണ്ടികളുമായി പാചകപ്പുരയിലേക്കത്തെുകയായിരുന്നു.

കുട്ടികളുടെ വിഭവ ശേഖരണം കലവറയിലത്തെിയതോടെ ഭക്ഷണ കമ്മിറ്റിക്കും ആശ്വാസമായി. ഇതോടെ പ്രാതല്‍, ഉച്ച ഭക്ഷണം, വൈകീട്ട് ചായ, രാത്രി ഭക്ഷണം എന്നിവ ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് കമ്മിറ്റി അംഗങ്ങള്‍.

ഉള്ളി, കാരറ്റ്, ബീറ്റ്റൂട്ട്, തേങ്ങ എന്നിവയാണ് കൂടുതലായി ഭക്ഷണപ്പുരയിലേക്കത്തെിയത്. മയ്യില്‍ ജി.എച്ച്.എസ്.എസില്‍നിന്ന് മാത്രം 5000 തേങ്ങയത്തെി.
പഞ്ചസാരയും വെല്ലവും ഉള്‍പ്പെടെ വിഭവങ്ങള്‍ ആവശ്യത്തിനനുസരിച്ചുമത്തെി.

200 കുറ്റി ഗ്യാസ്, 15 ടണ്‍ അരി തുടങ്ങിയവ ഭക്ഷണം പാചകം ചെയ്യാനായി തയാറാക്കിയിട്ടുണ്ടെന്നും കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
4.48 ലക്ഷം രൂപയാണ് പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്കും സംഘത്തിനും കൂലിയായി നല്‍കുന്നത്.

 

Tags:    
News Summary - state school kalothsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.