വന്ദനയുടെ കലാവഴികളില്‍ അതിജീവനത്തിന്‍െറ തീക്കടല്‍

അതിജീവനത്തിന്‍െറ തീക്കടല്‍ താണ്ടിയാണ് വയനാടന്‍ ചുരമിറങ്ങി കലോത്സവ വേദിയിലേക്ക് വന്ദന വന്നത്. മൂന്നുമാസംമുമ്പ് ചെമ്പ്ര ഫാത്തിമ ഫാം എസ്റ്റേറ്റിലെ തൊഴില്‍ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ പിതാവ് കൃഷ്ണന്‍ കരളിനും വൃക്കക്കും അസുഖമായി ചികിത്സയിലാണ്. അതേ എസ്റ്റേറ്റിലെ ആശുപത്രിയില്‍ നഴ്സിങ് ജോലി നഷ്ടപ്പെട്ട അമ്മ ഭാര്‍ഗവി.  ഏതുനേരവും ഈ എസ്റ്റേറ്റ്പാടിയില്‍നിന്ന് കുടിയിറങ്ങേണ്ടിവരുന്ന അവസ്ഥ... അപ്പോഴും വേദനയുടെ ശുഭപന്തുവരാളി രാഗത്തില്‍ കേരള നടനം തകര്‍ത്താടി വന്ദന.

കല്‍പറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 10ാം ക്ളാസ് വിദ്യാര്‍ഥിനിയാണ് വന്ദന. പരീക്ഷകളില്‍ എല്ലാം എ പ്ളസ്. ക്ളാസില്‍ ഒന്നാം സ്ഥാനക്കാരി. ആദികര്‍ണാടക ഗോത്രവിഭാഗത്തിലെ കുട്ടി ഒന്നാം ക്ളാസ് മുതല്‍ നൃത്തത്തില്‍ തല്‍പരയായിരുന്നു. കലയോടുള്ള താല്‍പര്യം പരിഗണിച്ച് വര്‍ഷങ്ങളായി അവളെ പിന്തുണച്ച മാതാപിതാക്കളുടെ ജീവിത ദുരിതത്തിനിടയിലാണ് കലോത്സവം വന്നത്. പക്ഷേ, ഈ പ്രതിസന്ധിയില്‍ സ്കൂള്‍ ഒന്നടങ്കം പിന്തുണയുമായത്തെി. നൃത്തച്ചെലവായ 15,000 രൂപ കടമായി കണ്ടത്തെി. വസ്ത്രം, ആഭരണങ്ങള്‍, മേക്കപ്പ്, യാത്ര തുടങ്ങിയവയെല്ലാം സ്കൂളുകാര്‍ വഹിച്ചു.  പ്രിന്‍സിപ്പല്‍ സജികുമാര്‍, അധ്യാപകരായ അനീഷ്, വസന്തകുമാരി തുടങ്ങിയവരെല്ലാം പിന്തുണയുമായത്തെി.  

കേരളനടനത്തില്‍ നൃത്താധ്യാപിക പ്രവീണ ഗുരുവായി. കഴിഞ്ഞ വര്‍ഷം വന്ദനയുടെ സംഘത്തിന് തിരുവാതിരക്കളിയില്‍ സംസ്ഥാനത്ത് രണ്ടാംസ്ഥാനം ലഭിച്ചത് ആത്മവിശ്വാസം കൂട്ടി.  കേരളനടനവും നാടോടി നൃത്തവുമാണ് വന്ദനയുടെ പ്രധാന ഇനങ്ങള്‍. കേരള നടനമാടാനാണ് ഇക്കുറി എത്തിയത്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ശാകുന്തളംതന്നെയാണ് ഇത്തവണയും അവതരിപ്പിച്ചത്.

പുതിയത് പഠിക്കാന്‍ ഒരുപാട് പണം വേണമെന്ന് അമ്മ ഭാര്‍ഗവി. ജില്ല കലോത്സവത്തില്‍ നാടോടിനൃത്തത്തിന് രണ്ടാം സ്ഥാനമായിരുന്നു. അപ്പീല്‍ കൊടുത്താണ് സംസ്ഥാന മത്സരത്തിനത്തെിയത്. അധ്യാപകരെല്ലാം ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാല്‍, ഇനിയും അവരെ ബുദ്ധിമുട്ടിക്കാന്‍ തയാറല്ളെന്ന് വന്ദനയുടെ അമ്മ ഭാര്‍ഗവി പറഞ്ഞു.

‘അപ്പീലിന് 5,000 രൂപയെങ്കിലും ആകും. 8,000 രൂപ വേണം ഒരു തവണ മത്സരിക്കാന്‍. സ്വന്തമായി വീടുപോലുമില്ല. ചികിത്സക്കായി പണമേറെ ചെലവായി. ബാങ്കുവായ്പയൊക്കെ ഉണ്ട്. എന്നാലും, മകളുടെ കലാവാസന കണ്ടില്ളെന്ന് നടിക്കാന്‍ കഴിയില്ല’ -അവര്‍ പറഞ്ഞു. ‘പഠിച്ച് ഐ.എ.എസുകാരി ആവണം എന്നതാണ് ആഗ്രഹം -വന്ദന ആത്മവിശ്വാസത്തോടെ പറഞ്ഞു. മത്സരഫലത്തെ കുറിച്ച് ടെന്‍ഷനില്ല. മത്സരിക്കാനാണ് താല്‍പര്യം -വന്ദന പറഞ്ഞു.

Tags:    
News Summary - VANDHANA state school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.