‘മാനാഞ്ചിറ ഫെസ്റ്റ്-23’: ആഘോഷമാക്കി യു.കെയിലെ കോഴിക്കോട്ടുകാർ

നോർത്താംപ്ടൺ: യുകെയിലെ നോർത്താംപ്ടൺ വീണ്ടും ചരിത്രനിമിഷത്തിനു സാക്ഷിയായി. കോഴിക്കോട്ടുകാരുടെ ഏറ്റവും വലിയ സഘടനയായ ‘നമ്മുടെ കോഴിക്കോട്’ നടത്തിയ മാനാഞ്ചിറ ഫെസ്റ്റ്-23 ആഘോഷപൂരിതമായി.

 

ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച സംഗമം രാത്രി എട്ട് മണി വരെ നീണ്ടുനിന്നു. 500 ഓളം ആളുകൾ പങ്കെടുത്തു. കോഴിക്കോടിന്റെ തനത് രുചിയുള്ള പലഹാരങ്ങൾ വിളമ്പിയും കലാപരിപാടികൾ അവതരിപ്പിച്ചുമാണ് മാനാഞ്ചിറ ഫെസ്റ്റ് വർണാഭമായത്.

 പ്രസിഡന്റ് മുഹമ്മദ് കേളോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ യു.കെ ചാപ്റ്റർ പ്രസിഡന്റ് സി.എ. ജോസഫ് ആയിരുന്നു മുഖ്യാതിഥി. ഡോ. റിയാസ് ആശംസാ പ്രസംഗം നടത്തി. മിഥുൻ നന്ദി പറഞ്ഞു. 11 എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്നാണ് പ്രോഗ്രാമിന് ദീപം തെളിയിച്ചത്. ശൈനിഷ്, ശ്യാം, സിയാദ്, അസീസ്, ജംഷി, തൗഫീർ, ആഖിബ് എന്നിവരും മികച്ച സേവനങ്ങളുമായി സംഘാടക നിരയിലുണ്ടായിരുന്നു.












Tags:    
News Summary - Mananchira Fest -23 Nammude Kozhikode UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.