ശ്രീനികേത്

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്തുവീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം

തലശ്ശേരി: ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്തുവീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. പാറാൽ ആച്ചുകുളങ്ങര ശ്രീ നാരായണ മഠത്തിന് സമീപം ചൈത്രം വീട്ടിൽ കെ.പി. ശ്രീനികേതാണ് (13) മരിച്ചത്. തലശ്ശേരി തിരുവങ്ങാട് വലിയ മാടാവിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ പുന്നോൽ ആച്ചുകുളങ്ങരയിലെ തറവാട്ട് വീട്ടിലായിരുന്നു അപകടം.

പാലയാട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ.പി. മഹേഷിന്റെയും തിരുവങ്ങാട് വലിയ മാടാവിൽ സ്കൂൾ അധ്യാപിക സുനിലയുടെയും മകനാണ്. അച്ഛൻ മഹേഷ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും അമ്മ സുനില വോട്ടുചെയ്യാനും പോവുമ്പോൾ മക്കളെ തറവാട്ട് വീട്ടിൽ എത്തിച്ചതായിരുന്നു.

ഇവിടെ തുണിയലക്കുന്ന സ്ഥലത്തെ കൽത്തൂണിൽ ഊഞ്ഞാൽ കെട്ടി ആടുന്നതിനിടയിലാണ് ദുരന്തം. അപകടത്തെത്തുടർന്ന് ഉടനെ കുട്ടിയെ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. സഹോദരി: ലക്ഷ്മി നന്ദ (തലശ്ശേരി സെന്റ് ജോസഫ്സ് സ്കൂൾ പ്ലസ് ടു വിദ്യാർഥിനി). അപകട മരണം സംബന്ധിച്ച് ന്യൂമാഹി പൊലീസ് കേസെടുത്തു.

Tags:    
News Summary - 14-year-old dies after pillar collapses in Thalassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.