എരുമപ്പെട്ടി: ബസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. കുട്ടഞ്ചേരി കുന്നത്ത് വീട്ടിൽ നാരായണൻകുട്ടിയാണ് (79) മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.45ന് പട്ടാമ്പി റോഡിലെ കുട്ടഞ്ചേരി പാടത്തിനു സമീപമാണ് അപകടമുണ്ടായത്.
തിച്ചൂർ ക്ഷീരസംഘത്തിലേക്ക് സൈക്കിളിൽ പോവുകയായിരുന്നു. പട്ടാമ്പിയിലേക്ക് പോകുന്ന ബസ് സൈക്കിളിനെ മറികടക്കുമ്പോഴാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ നാരായണൻകുട്ടിയെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: പത്മാവതി. മക്കൾ: രമേഷ് (ഖത്തർ), രാകേഷ് (മലേഷ്യ). മരുമക്കൾ: ദീപ, ശ്രുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.