കരുനാഗപ്പള്ളി: അമിതവേഗത്തിലെത്തിയ പിക്കപ് വാൻ ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി പോളിടെക്നിക് കോളജ് ഒന്നാം വർഷ മെക്കാനിക്കൽ വിദ്യാർഥി തേവലക്കര പാലക്കൽ കാട്ടയ്യത്ത് ഷിഹാബുദ്ദീൻ-സജിത ദമ്പതികളുടെ മകൻ അൽത്താഫ് (20) ആണ് മരിച്ചത്. സഹയാത്രികനായ സുഹൃത്തിനെ ഗുരുതര പരിക്കോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുലശേഖരപുരം സ്വദേശിയും സഹപാഠിയുമായ റിഹാൻ ആണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലുള്ളത്.
ജുമാ നമസ്കാരത്തിനു പള്ളിയിലേക്ക് പോകുംവഴിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്കിൽ അതിവേഗത്തിൽ എത്തിയ എയ്സ് പിക്കപ് വാൻ ഇടിച്ചു കയറിയാണ് അപകടം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.
അഫ്സലാണ് അൽത്താഫിന്റെ ഏക സഹോദരൻ. ഖബറടക്കം ശനിയാഴ്ച 12 മണിയോടെ തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.