സാബിത്

കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഇടിച്ച കാർ നിർത്താതെ പോയി

പാപ്പിനിശ്ശേരി : പാപ്പിനിശേരി വേളാപുരം ദേശീയപാതയിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വെള്ളിക്കീൽ അരിയിൽ പൊണ്ണന്‍റകത്ത് ഹൗസിൽ അഹമ്മദ്- ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് സാബിത് (29) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് അപകടം.

കോഴിക്കോട് എബിസി ഷോറൂമിലെ ജീവനക്കാരനാണ് സാബിത്. വീട്ടിൽ നിന്നും ബൈക്കിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി ബൈക്ക് അവിടെ വച്ച് ട്രെയിനിലാണ് സാബിത് ജോലി സ്ഥലത്തേക്ക് പോയിവരുന്നത്. എല്ലാ തിങ്കളാഴ്ച്ചയും ജോലിസ്ഥലത്ത് പോയി ശനിയാഴ്ച്ച നാട്ടിലെത്തുന്ന യുവാവ് തിങ്കളാഴ്ച കാലത്ത് ബൈക്കിൽ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകവെയാണ് കാറ് ഇടിച്ച് അപകടം നടന്നത്.

ഉടൻ കണ്ണൂരിലെ എ.കെ.ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴിമധ്യേ തന്നെ സാബിത് മരിച്ചിരുന്നു. സാബിതിനെ ഇടിച്ച കാർ നിർത്താതെ പോയതായി നാട്ടുകാർ പറഞ്ഞു. അവിവാഹിതനാണ് സാബിത്. സഹോദരങ്ങൾ:അഫ്സീന, ഷാനിദ്.

Tags:    
News Summary - A young man died after his car collided with a bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.