കെട്ടിടത്തി​െൻറ കോൺക്രീറ്റ് അടർന്ന് വീണ് കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ കെട്ടിടത്തി​െൻറ കോൺക്രീറ്റ് അടർന്ന് വീണ് യുവാവ് മരിച്ചു. പായിപ്പാട് സ്വദേശി ജിനോ കെ ഏബ്രഹാമാണ് (42) മരിച്ചത്. ഒൻപതു മണിയോടെയായിരുന്നു അപകടം. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നഗരസഭയുടെ കെട്ടിടത്തിൽ വാടകക്ക് പ്രവർത്തിക്കുന്ന ബാർ ഹോട്ടലി​െൻറ ഭാഗമാണ് താഴേക്ക് പതിച്ചത്. അപകടമുണ്ടായ കെട്ടിടത്തി​െൻറ താഴെത്തെ നിലയിൽ പ്രവർത്തിക്കുന്ന ലോട്ടറികടയിലെ ജീവനക്കാരനായിരുന്നു ജിനോ.

Tags:    
News Summary - A youth in Kottayam met a tragic end after the concrete fell off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.