മംഗളൂരു: കുന്താപുരം കോടേശ്വര കഗേരിയിൽ നടപ്പാതയിലൂടെ നടക്കുകയായിരുന്ന കോളജ് വിദ്യാർഥി ചൊവ്വാഴ്ച ടിപ്പർ ലോറിയിടിച്ച് മരിച്ചു. കോടേശ്വര ഫസ്റ്റ് ഗ്രേഡ് കോളജ് ഒന്നാം വർഷ ബി.എസ്സി വിദ്യാർഥി നാഗൂർ സ്വദേശി ധനുഷാണ് (20) മരിച്ചത്. ക്ലാസ് കഴിഞ്ഞ് കൂട്ടുകാരോടൊപ്പം ഇന്റർലോക്ക് ചെയ്ത നടപ്പാതയിലൂടെ നടക്കുകയായിരുന്നു ധനുഷ്. കാറിലിടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ നടപ്പാതയിലൂടെ ഓടിച്ച മഹാഗണപതി പ്രസന്ന ലോറി ധനുഷിനെ പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.