ക്രെയിൻ അപകടം

മംഗളൂരു വിമാനത്താവളത്തിൽ ക്രെയിൻ മറിഞ്ഞ് ഓപറേറ്റർ മരിച്ചു

മംഗളൂരു: ബജ്‌പെ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തി​ന്റെ പുറത്തേക്കുള്ള കവാട സമീപം ക്രെയിൻ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഓപറേറ്റർ മരിച്ചു. ഉത്തർപ്രദേശ് സ്വദേശി അരുൺ കുമാർ ജാദവാണ് (39) മരിച്ചത്.

ആഡ്യപ്പാടിയിൽ നിന്ന് എയർപോർട്ട് എക്സിറ്റ് വഴി കെഞ്ചാരു ജങ്ഷനിലേക്ക് പോവുകയായിരുന്ന ക്രെയിൻ ചെരിഞ്ഞ റോഡിൽ കുഴിയിലേക്ക് വീഴുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരുൺകുമാറിനെ നാട്ടുകാർ ഉടൻ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മംഗളൂരു നോർത്ത് ട്രാഫിക് പൊലീസ് അപകടസ്ഥലം സന്ദർശിച്ചു.

Tags:    
News Summary - Crane operator dies at Mangaluru airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.