അടൂർ: കാർ ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബൈക്കിൽ പിൻസീറ്റിൽ യാത്രചെയ്തിരുന്ന അടൂർ പുതുശ്ശേരി ഭാഗം ലക്ഷ്മിവിലാസത്തിൽ ചന്ദ്രശേഖരൻ നായരുടേയും ശ്രീലതയുടേയും മകൻ നിതിൻ ശേഖർ (26) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഡിസംബർ 22ന് ഉച്ചക്ക് 1.30ന് കിളിവയൽ ജങ്ഷനു സമീപമായിരുന്നു അപകടം. നിതിൻ ശേഖറും സുഹൃത്തും സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ കാർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ നിതിൻ്റെ ശരീരത്തിൽ കൂടി പുറകെയെത്തിയ ഓട്ടോറിക്ഷ കയറിയിറങ്ങി. ഇതോടെ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു. നീതു ശേഖറാണ് നിധിൻ ശേഖറിൻ്റെ സഹോദരി. സംസ്കാരം വ്യാഴാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.