ചേന്ദമംഗലം കവലയിലെ പഴയ കെട്ടിട സമുച്ചയത്തിലേക്ക് മൊബൈൽ പൈലിംഗ് ട്രക്ക് ഇടിച്ചു കയറി തകർന്ന കെട്ടിടം, ഇൻസൈറ്റിൽ മരണപ്പെട്ട സോമൻ

നിയന്ത്രണം വിട്ട മൊബൈൽ പൈലിംഗ് ട്രക്ക് വ്യാപാര സമുച്ചയത്തിലേക്ക് ഇടിച്ചു കയറി; പത്ര വിതരണക്കാരൻ മരിച്ചു, രണ്ട് നില കെട്ടിടം തകർന്നു

പറവൂർ : നിയന്ത്രണം വിട്ട മൊബൈൽ പൈലിംഗ് ട്രക്ക് വ്യാപാര സമുച്ചയത്തിലേക്ക് ഇടിച്ചു കയറി ചേന്ദമംഗലം കവലയിലെ പഴയ കെട്ടിട സമുച്ചയം തകർന്നു. അപകടത്തിനിടെ ഇതുവഴി

സൈക്കിളിൽ യാത്ര ചെയ്തിരുന്ന പത്ര വിതരണക്കാരൻ മരിച്ചു. മന്ദം നന്തികുളങ്ങര കുറുപ്പംതറ വീട്ടിൽ വിജയൻ മകൻ സോമൻ (72) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരക്കാണ് അപകടം നടന്നത്. അപകടത്തിൽ വ്യാപാര സമുച്ചയം പൂർണമായും തകർന്ന നിലയിലാണ്.

ഇവിടെ പ്രവർത്തിക്കുന്ന ഒരു ഹോട്ടൽ, ഫാസ്റ്റ് ഫുഡ് സ്ഥാപനം, ചെരുപ്പ് കട, പലചരക്ക് കട, ഹെൽമറ്റ് ഷോപ്പ് എന്നിവ ഉൾപ്പടെ രണ്ട് നില കെട്ടിടമാണ് തകർന്നിട്ടുള്ളത്. പകൽ സമയത്ത് ആയിരുന്നു അപകടം നടന്നിരുന്നുവെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി വലുതാകു​മായിരുന്നു​വെന്ന് പറയുന്നു. നഗരത്തിലെ ഏറെ തിരക്കുള്ള കവലയിലെ പ്രധാന കേന്ദ്രമാണ് ചേന്ദമംഗം കവല.

Tags:    
News Summary - An out-of-control mobile piling truck rammed into a shopping complex; The newspaper delivery man died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.