ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്തിലെ ഷെഡ്ഡുംകുന്ന് പാത്തിപ്പാലം തോടിന് സമീപത്തെ കരിമ്പുഴ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 55 വയസ്സ് തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് അഴുകിയ നിലയിൽ ഞായറാഴ്ച്ച രാവിലെ കണ്ടെത്തിയത്.
മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. സമീപത്തെ റബ്ബർതോട്ടത്തിൽ ജോലിക്കായി എത്തിയവരാണ് മൃതദേഹം കണ്ടത്. രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിലാണ് പുഴയുടെ പുൽത്തകിടിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു.
പൊലീസും കരിമ്പുഴയിലെ സന്നദ്ധ പ്രവർത്തകരായ ട്രോമാകെയർ, 24×7 വളണ്ടിയർമാരും, മണ്ണാർക്കാട് നിന്നെത്തിയ ഫയർഫോഴ്സ് സംഘവും ചേർന്നാണ് അഴുകിയ മൃതദേഹം പുഴയിൽ നിന്നും കരക്കെത്തിപ്പിച്ചത്. തുടർച്ചയായ മഴയെ തുടർന്ന് ഒരാഴ്ചയായി പുഴയിൽ ശക്തമായ നീരൊഴുക്ക് ഉണ്ട്.
പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്ന് സി.ഐ കെ എം ബിനീഷ് പറഞ്ഞു. അതിനിടെ മണ്ണാർക്കാട് ചങ്ങലീരി സ്വദേശിയുടേതാണ് മൃതദേഹം എന്ന അഭ്യൂഹങ്ങൾ പടർന്നുവെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹത്തെ നാല് ദിവസമായി കാണാൻ ഇല്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഷെഡ്ഡുംകുന്ന് പാത്തിപ്പാലം തോടിന് സമീപത്തെ കരിമ്പുഴ പുഴയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.