നീലിമംഗലം പാലത്തിൽ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം

കെ.എസ്.ആർ.ടി.സി ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

ഏറ്റുമാനൂര്‍: നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കുറുപ്പന്തറ ഇലവത്തിൽ രഞ്ജിത്ത് (29) ആണ് മരിച്ചത്.

എം സി റോഡിൽ നീലിംമംഗലം പാലത്തിൽ ഞായറാഴ്ച പുലർച്ചെ 5 മണിക്ക് ശേഷമായിരുന്നു അപകടം. കുറുപ്പന്തറയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ് എതിർദിശയിൽ നിന്നുമെത്തിയ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ നിശേഷം തകർന്നു.

പാലത്തില്‍ തെളിഞ്ഞുനിന്ന കമ്പിയില്‍ തട്ടി ബസിന്‍റെ നിയന്ത്രണം വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - auto driver was killed when the KSRTC bus collided with the autorickshaw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.