ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കോതമംഗലം: ചേലാട് ഇലവുംപറമ്പിന് സമീപമുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. കൊരട്ടി തോട്ടത്തിൽ രാധാകൃഷ്ണൻ്റെ മകൻ ടി.യു. അരുൺ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നെല്ലിക്കുഴി ഇടനാട് ഏരാവുങ്കൽ വിഷ്ണു സുരേഷിനാണ് (25) പരിക്കേറ്റത്. ശനിയാഴ്ച രാത്രി 7.30 ഓടെയാണ് അപകടം.

എറണാകുളത്തെ സ്വകാര്യ കമ്പനി ജീവനക്കാരായ ഇരുവരും ഭൂതത്താൻകെട്ടിൽ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം. മുന്നിൽ പോയ ട്രക്കിനെ മറികടക്കുന്നതിനിടെ ബൈക്കിൻ്റെ കണ്ണാടി ട്രക്കിൽ തട്ടി നിയന്ത്രണം വിട്ട് ഇരുവരും റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. ഉടനെ കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അരുൺ മരിച്ചിരുന്നു.

നെല്ലിക്കുഴിലെ മതാവിൻ്റെ വീട്ടിൽ നിന്നാണ് അരുൺ ജോലിക്ക് പോയിരുന്നത്. വിഷ്ണുവിനെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം താലുക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: ശ്രീജ. സഹോദരൻ: അഖിൽ. 

Tags:    
News Summary - bike accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.