ശ്രീരാഗ്

കോളജിൽ അഡ്മിഷൻ നേടാൻ പോകുന്നതിനിടെ ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം 

പയ്യോളി: കോളജിൽ അഡ്മിഷൻ നേടാൻ പോകുന്നതിനിടെ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് മണിയൂർ എലിപ്പറമ്പത്തുമുക്ക് ഹോമിയോ ഡിസ്പൻസറിക്ക് സമീപം നടക്കന്‍റെവിടെ പരേതനായ വിനോദിന്റെ മകന്‍  ശ്രീരാഗ് (18 ) ആണ് മരിച്ചത്. ചൊവ്വാഴ്ച  രാവിലെ ആറരയോടെ തുറയൂരിന് സമീപമായിരുന്നു  അപകടം.

മണിയൂരിൽ നിന്ന് അട്ടക്കുണ്ട് പാലം കടന്ന് പയ്യോളി ഭാഗത്തേക്ക് വരവെ ചിറക്കര റോഡ് കഴിഞ്ഞയുടൻ ശ്രീരാഗ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

മേപ്പയൂര്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ നിന്ന് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശ്രീരാഗ് ചൊവ്വാഴ്ച  കോഴിക്കോട് ദേവഗിരി കോളജില്‍ ഡിഗ്രി പ്രവേശനത്തിന് പോവുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടെ ബന്ധുവിൻ്റെ കൂടെ പ്രവേശന നടപടികള്‍ക്കായി കോളജില്‍ പോവാനായി പുറപ്പെട്ടതായിരുന്നു ശ്രീരാഗ്. മാതാവ്: ശ്രീകല (വാട്ടര്‍ അതോറിറ്റി, വടകര). 

Tags:    
News Summary - bike accident death in payyoli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.