ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡ് കൊണ്ടുവന്ന ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മുക്കോല സ്വദേശി അനന്തു (24) ആണ് മരിച്ചത്. നിംസ് കോളജിലെ നാലാം വർഷ ബി.ഡി.എസ് വിദ്യാർഥിയാണ്. മുക്കോല ജങ്ഷന് സമീപം ഇന്ന് രാവിലെയാണ് അപകടം. 

തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് അനന്തുവിനെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മരണം. 

ടിപ്പറിൽ നിന്ന് തെറിച്ചുവീണ കല്ല് അനന്തുവിന്‍റെ ബൈക്കിന് മേലാണ് വീണത്. ടിപ്പർ അമിതവേഗത്തിലാണ് വന്നതെന്ന് നാട്ടുകാർ പറയുന്നു. തുറമുഖ നിർമാണത്തിനായി കല്ലുകൾ കൊണ്ടുപോകുന്ന ടിപ്പറുകളുടെ അമിതവേഗത്തിനെതിരെ നേരത്തെ പരാതി ഉണ്ടായിരുന്നു. 

സംഭവത്തിനുശേഷം തുറമുഖ കവാടം വിവിധ രാഷ്ട്രീയ കക്ഷികള്‍ ഉപരോധിച്ചു. തുറമുഖ അധികൃതരും പൊലീസും ചര്‍ച്ചയ്ക്ക് വന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ തുറമുഖ അധികൃതരുമായി ചർച്ച നടത്തി. പകൽ 11 വരെ കല്ലുകളുമായി ടിപ്പർ കൊണ്ടുവരില്ലെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

Tags:    
News Summary - biker met a tragic end after stone fell from tipper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.