നാഗരാജ്, ബാലാജി

ബ​സ് വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ച് ഡ്രൈ​വ​റും യാ​ത്ര​ക്കാ​ര​നും മ​രി​ച്ചു

ഗൂഡല്ലൂർ: ബ​സ് വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ നീ​ല​ഗി​രി ജി​ല്ല​യി​ലെ പ​ന്ത​ല്ലൂ​രി​ൽ മു​ഴു​വ​ൻ​ചേ​രം​പാ​ടി​യി​ലാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.30 ഓ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഗൂഡല്ലൂർ ഡിപ്പോയിൽ നിന്ന് അയ്യൻകൊല്ലിയിലേക്ക് സർവീസ് നടത്തുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സിലെ ഡ്രൈവർ എസ്. നാഗരാജ്(49), യാത്രക്കാരൻ പുഞ്ചകൊല്ലിയിലെ ബാലാജി(51) എന്നിവരാണ് മരിച്ചത്.ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

വാ​ഹ​നം വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡ്രൈ​വ​റും യാ​ത്ര​ക്കാ​ര​നും പു​റ​ത്തി​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്പോ​ളാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച​ത്. ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്ന് അ​യ്യ​ൻ കൊ​ല്ലി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​മ്പോ​ൾ ബ​സ് വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബസ്സിൽ നിന്ന് യാത്രക്കാർ ഇറങ്ങിയപ്പോൾ ഡ്രൈവർ ഇറങ്ങി നോക്കിയ സമയത്താണ് ഷോക്കേറ്റത്. പിറകെ വന്ന ബാലാജിക്കും ഷോക്കേൽക്കുകയായിരുന്നു. മറ്റു യാത്രക്കാർ രക്ഷപ്പെട്ടു. ബസ് അഗ്നിക്കിരയായി. 

Tags:    
News Summary - Bus hits electric pole, driver and passenger killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.