വൈത്തിരി (വയനാട്): ദേശീയപാതയിൽ ലക്കിടി ഓറിയെൻറൽ കോളജിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചു കാർ ഡ്രൈവർ മരിച്ചു. കൂടെയുണ്ടായിരുന്ന വനിതാ ഡോക്ടർക്ക് ഗുരുതരമായി പരിക്കേറ്റു.
മേപ്പാടി റിപ്പൺ പാറക്കൽ വീട്ടിൽ ഇബ്രാഹീമിൻെറ മകൻ അബൂതാഹിർ (25 ) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന യാത്രക്കാരി കോഴിക്കോട് മീഞ്ചന്ത സ്വദേശിയും മേപ്പാടിയിലെ താമസക്കാരിയുമായ ഡോ. സുഭദ്ര പദ്മരാജന് ഗുരുതരമായി പരിക്കേറ്റു. ഇവരെ മേപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ അബുതാഹിർ മരണമടഞ്ഞു.
കോഴിക്കോട്ടെ ആശുപത്രിയിൽ ജോലി കഴിഞ്ഞു മേപ്പടിയിലെ വീട്ടിലേക്കു ഡോക്ടറെയും കൊണ്ട് പോകുകയായിരുന്നു അബുതാഹിർ. ചരക്കുലോറിയിലിടിച്ചു തലകീഴായി കാർ മറിഞ്ഞാണ് അപകടം. കാർ പൂർണ്ണമായും തകർന്നു. വൈത്തിരി പൊലീസും കൽപ്പറ്റ അഗ്നിശമന ജീവനക്കാരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.