ധര്‍മ്മപുരി: നാലുവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ധര്‍മ്മപുരി ജില്ലയിലെ തൊപ്പൂര്‍ ഘട്ട് റോഡിലാണ് അപകടം നടന്നത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷവും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രഖ്യാപിച്ചു.
സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നവയാണ്. അതിവേഗത്തിലെത്തിയ ട്രക്ക് മറ്റൊരു ട്രക്കിലിടിക്കുന്നതും പിന്നാലെയെത്തിയ മറ്റു വാഹനങ്ങള്‍ കൂടി അപകടത്തില്‍പ്പെടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനിടെ ഒരു ട്രക്കിന് തീപിടിച്ചു. പിന്നീട് അഗ്നിശമനാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അതേസമയം, ഇത്തരം അപകടങ്ങള്‍ തടയുന്നതിനായി ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തി എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്ന് ധര്‍മ്മപുരി ഡി.എം.കെ എം.പി സെന്തില്‍ കുമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.