ഓയൂർ: പൂയപ്പള്ളി പൊരിയക്കോട്, ഓട്ടുമല കമ്പനിമലഎന്നറിയപ്പെടുന്ന പാറക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഉമ്മന്നൂർ ചെപ്ര പള്ളി പടിഞ്ഞാറ്റതിൽ ജോസിൻ്റെയും സൂസമ്മയുടെയും മകൻ ജയ്മോൻ (38) ആണ് മരിച്ചത്.
കൂലിവേലക്കാരനായ ജയ്മോൻ അവിവാഹിതനാണ്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ സുഹൃത്തുക്കളായ ഉമേഷ്, രാജേഷ്, ധനേഷ് എന്നിവർക്കൊപ്പം ഓട്ടുമല കമ്പനി മല എന്നറിയപ്പെടുന്ന പാറക്വാറിയിലെ വെള്ളക്കെട്ടിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ മുങ്ങിപ്പോവുകയായിരുന്നു.
ഉമേഷ് വിവരമറിയിച്ചതിനെത്തുടർന്ന് പൂയപ്പള്ളി പാെലീസിൻ്റെ മേൽനോട്ടത്തിൽ കൊട്ടാരക്കരയിൽ നിന്നും ഫയർഫോഴ്‌സും, കൊല്ലത്ത് നിന്നും സ്കൂബാ ടീമും സ്ഥഥലത്തെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. വ്യാഴാഴ്ച തിരച്ചിൽ പുനരാരംഭിക്കുകയും ഉച്ചയ്ക്ക് ഒന്നാേടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പൂയപ്പള്ളി പാെലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.