കരമനയാറ്റിൽ കാണാതായ യുവാവിനെ മൃതദേഹം നാലാം ദിവസം കണ്ടെടുത്തു

നേമം: കരമനയാറ്റിൽ കാണാതായ യുവാവിൻറെ മൃതദേഹം ഫയർഫോഴ്സ് നടത്തിയ തെരച്ചിലിനൊടുവിൽ നാലാം ദിവസം കണ്ടെടുത്തു. കരമന കരുമം പാറവിള വീട്ടിൽ നാഗപ്പൻറെ മകൻ എൻ. സുനിൽകുമാറിൻറെ (38) മൃതദേഹമാണ് ഫോർട്ട് സ്റ്റേഷൻ പരിധിയിൽ കരമനയാർ ഒഴുകുന്ന മുട്ടാറിനു സമീപത്തു നിന്ന് കണ്ടെത്തിയത്. ഒക്ടോബർ 26-ന് രാവിലെ 7 മണിക്ക് കരമനയാർ ഒഴുകുന്ന കുന്നിക്കടവിൽ നിന്ന് യുവാവ് ആറ്റിലേക്ക് ചാടുകയായിരുന്നു. ഇയാൾ കരമനയാറ്റിലേക്ക് ചാടുന്നതിനു ദൃക്സാക്ഷികൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായിരുന്നു സുനിൽകുമാർ. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
Tags:    
News Summary - death in karamanayar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-18 05:50 GMT