ഹരിപ്പാട്: ബൈക്കിന് പിന്നിൽ ലോറിയിടിച്ച് വിമുക്തഭടൻ മരിച്ചു. മുതുകുളം തെക്ക് ശ്രീലയത്തില്‍ സുഗതന് (57) ആണ് മരിച്ചത്. ദേശീയപാതയില്‍ രാമപുരം ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം.
വീട്ടിൽ നിന്ന് ജോലിക്കായി ഏവൂരിലെ തൻ്റെ ബേക്കറിയിലേക്ക് പോകുന്നതിനിടയിൽ രാമപുരം ക്ഷേത്രത്തിന് സമീപം സുഗതൻ സഞ്ചരിച്ച ബൈക്കിനു പിറകിൽ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ സുഗതൻ തൽക്ഷണം മരിച്ചു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ഭാര്യ: സുനിത. മക്കൾ: ശ്രീജി, ശ്രീനി. മരുമകൻ : സുജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.