ജീവന്ത് ശിവകുമാര്‍

യുകെയില്‍ കനാലില്‍ വീണ് കോയമ്പത്തൂർ സ്വദേശി മരിച്ചു

ലണ്ടന്‍: യുകെയില്‍ കനാലില്‍ വീണ് വിദ്യാർഥി മരിച്ചു. ആസ്റ്റന്‍ സര്‍വകലാശാലയിലെ എം.എസ്.സി വിദ്യാർഥിയായ കോയമ്പത്തൂര്‍ സ്വദേശി ജീവന്ത് ശിവകുമാര്‍ (25) ആണ് മരിച്ചത്. ബര്‍മിങ്ഹാമിലെ കനാലില്‍ വീണായിരുന്നു ദാരുണ അന്ത്യം.

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പുലര്‍ച്ചെ 4.30ഓടെയാണ് ജീവന്ത് കനാലില്‍ വീണു കിടക്കുന്നതാണ് കണ്ടെത്തിയത്. എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഒരു വര്‍ഷത്തെ ബിരുദാനന്തര ബിരുദ പഠനത്തിന് വേണ്ടിയാണ് ഇക്കഴിഞ്ഞ സെപ്‍റ്റംബറില്‍ ജീവന്ത് ശിവകുമാര്‍ യുകെയില്‍ എത്തിയത്.

Tags:    
News Summary - Indian student dies after falling into canal in UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.