ബ​ഷീ​ർ

പരിക്കേറ്റ് ആശുപത്രിയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു


മ​നാ​മ: പ​രി​ക്കേ​റ്റ് ബി.​ഡി.​എ​ഫ് ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ൽ​സ​യി​ലി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മ​രി​ച്ചു. റി​ഫ ഹാ​ജി​യ​ത്തി​ൽ ഇ​രു​പ​ത്തി​യ​ഞ്ച് വ​ർ​ഷ​ത്തോ​ളം കോ​ൾ​ഡ് സ്റ്റോ​ർ ന​ട​ത്തി വ​രു​ന്ന ക​ക്കോ​ടി ചെ​റി​യ​കു​ളം സ്വ​ദേ​ശി കോ​യ​മ്പ്ര​ത്ത് ബ​ഷീ​റാ​ണ് (58 )മ​രി​ച്ച​ത്. ബോ​ധ​ര​ഹി​ത​നാ​യ നി​ല​യി​ലാ​ണ് ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

നാ​ല് ദി​വ​സ​മാ​യി വെ​ന്റി​ലേ​റ്റ​റി​ലാ​യി​രു​ന്ന ബ​ഷീ​ർ ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. ക​ട​യി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യ​തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. കെ.​എം.​സി.​സി ലീ​ഗ​ൽ സെ​ല്ലും മ​യ്യി​ത്ത് പ​രി​പാ​ല​ന വി​ങ്ങും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു.

കെ.​എം.​സി.​സി അം​ഗ​മാ​യ പ​രേ​ത​ന്റെ വി​യോ​ഗ​ത്തി​ൽ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി, കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി, റി​ഫ ഏ​രി​യ ക​മ്മി​റ്റി എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഹ​യ​റു​ന്നി​സ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഫ​ബി​യാ​സ്, നി​ഹാ​ൽ, നെ​ഹ​ല. സ​ഹോ​ദ​ര​ങ്ങ​ൾ : പ​ക്ക​ർ, മൂ​സ, കോ​യ, അ​ബ്ദു​ൽ അ​സീ​സ്, സു​ബൈ​ദ, ന​സീ​മ, ന​സീ​ർ.

Tags:    
News Summary - Injured Kozhikode who was in the hospital The native died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.