വടുതല: അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡ് കുറുവഞ്ചങ്ങാട്ട് കെ.പി. അബു (72), മകൻ ഷെഫീഖ് (32 ) എന്നിവരുടെ അപകട മരണവാർത്തയറിഞ്ഞാണ് ബുധനാഴ്ച വടുതല ഗ്രാമം ഉണർന്നത്. കുടുംബത്തോടൊപ്പം മൂന്നാറിൽ പോയി മടങ്ങിവരും വഴി കോതമംഗലത്തുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചത്. ഇവർ സഞ്ചരിച്ച ഇന്നോവ കാർ മരത്തിലിടിച്ചതിനെ തുടർന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഷഫീഖിെൻറ ഭാര്യ മുഫീല, മാതാവ് സീനത്ത്, സഹോദരി അനീഷ, അനീഷയുടെ മകൻ മുഹമ്മദ് ഷാൻ (14) എന്നിവരെ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോതമംഗലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം രാത്രി എട്ട് മണിയോടെ കോട്ടൂർ പള്ളി ഖബർസ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കുകയായിരുന്നു. ഗൾഫിലും നാട്ടിലും പാചക ജോലിയിലേർപ്പെട്ടിരുന്ന അബു വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു.
ഷെഫീഖിന്റെ കല്യാണം കഴിഞ്ഞ് അഞ്ച് മാസം പോലും തികയുന്നതിന് മുമ്പാണ് അപകടം. പുതിയ വീട്ടിലെ താമസം അടുത്തുതന്നെ നടത്താനിരിക്കെ പെട്ടെന്നുണ്ടായ അപകടം എല്ലാവരെയും ദുഃഖത്തിലാഴ്ത്തി. ഷഫീഖിന്റെ പണി തീരാത്ത വീട്ടിലേക്ക് ആംബുലൻസുകളെത്തിയത് എല്ലാവരെയും വേദനയിലാക്കി. സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടിവ് ആയിരുന്നു ഷെഫീഖ്. യൂത്ത് ലീഗ് അരൂക്കുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്‍റും വൈറ്റ് ഗാർഡ് അംഗവുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.