എം.എ സൈനുദീൻ മാസ്റ്റർ വാഹനാപകടത്തിൽ മരിച്ചു

മതിലകം(തൃശൂർ) : മാനാത്തുപറമ്പിൽ എം.എ.സൈനുദീൻ മാസ്റ്റർ (75) വാഹനാപകടത്തിൽ മരിച്ചു. സാംസ്ക്കാരിക, സാമൂഹ്യ പ്രവർത്തകനും റിട്ട. അധ്യാപകനുമാണ്.

ദേശീയ പാതയിൽ മതിലകം പൊലീസ് ക്വാർട്ടേഴ്സിന് സമീപം ബൈക്കിടിച്ചായിരുന്നു അപകടം. രാത്രി 10.15 ഒാടെ നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സൈനുദ്ദീൻ മാസ്റ്ററെ പുന്നക്കബസാർ ആക്ട്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ .ആർ .മെഡിക്കൽ സെൻററിൽ എത്തിച്ചുവെങ്കിലും മരിച്ചു.

അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികർ മലപ്പുറം കോട്ടക്കൽ സ്വദേശികളായ അഫ്സസൽ (25), നബീൽ (24) എന്നിവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സി.പി.എം അംഗമായ സൈനുദ്ദീൻ മാസ്റ്റർ കർഷക സംഘം മേഖല കമ്മറ്റി അംഗവും പു.ക.സ പ്രവർത്തകനുമാണ്. ഭാര്യ: ഹൈറുനിസ (റിട്ട. അധ്യാപിക). മക്കൾ: സജീഷ് (എസ്.ബി.ഐ ഉദ്യോഗസ്ഥൻ), രെജീഷ്, ഡോ :സ്വപ്ന. മരുമക്കൾ: ഡോ: സാജൻ (ഒറ്റപ്പാലം), ഡോ: ജീന (ഫിഷറീസ് സയൻറിസ്റ്റ്, കൊച്ചി), റെയ്ന. ഖബറടക്കം തിങ്കളാഴ്ച മതിലകം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Tags:    
News Summary - MA Zainuddin Master died in a car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.