ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിൽ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് തൊഴിലാളി യുവാവിന് ദാരുണാന്ത്യം.
ദക്ഷിണ ഡൽഹിയിലെ മാളവ്യ നഗറിലെ നില് ബ്ലോക്കിലാണ് സംഭവം. ബിഹാറിലെ കതിഹാര്‍ സ്വദേശിയായ ഷെയ്ഖ് ഷാ ആലം(41) ആണ് മരിച്ചത്. ജോലിക്കിടെ ഇയാൾ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഷെയ്ഖ് ഷാ ആലം വീണു മരിക്കുമ്പോൾ കെട്ടിടത്തിൽ പ്ലാസ്റ്റർ ജോലികൾ നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) ചന്ദൻ ചൗധരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.