കശ്മീരിൽ മലയാളി യാത്രാസംഘത്തിന്‍റെ വാഹനം അപകടത്തിൽപെട്ട് നാദാപുരം സ്വദേശി മരിച്ചു; 14 പേർക്ക് പരിക്കേറ്റു

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ബെനിഹാളിൽ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. നാദാപുരം സ്വദേശി പി.പി. സഫ്വാൻ (23) ആണ് മരിച്ചത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഇവരിൽ 12 പേർ മലയാളികളാണ്. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരിൽ ആറുപേര്‍.

ബുധനാഴ്ച വൈകിട്ടോടെ ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്ന ടെമ്പോ ട്രാവലർ ബനിഹാലിലെ ഷബൻബാസ് മേഖലയിൽ എതിർദിശയിൽ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കേരളത്തിൽ നിന്നുള്ള 12 വിനോദസഞ്ചാരികളടക്കം 16 യാത്രക്കാരാണ് ടെമ്പോ ട്രാവലറിൽ ഉണ്ടായിരുന്നതെന്ന് അധികൃതർ പറഞ്ഞു.

Tags:    
News Summary - One person killed, 11 injured in road accident in J&K's Ramban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.