പാലക്കാട്: സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് പാലക്കാട് സെല്ലിലെ ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു. കോട്ടപ്പുറം കുളങ്ങര വീട്ടിൽ പ്രകാശൻ (52) ആണ് മരിച്ചത്. ശബരിമല ഡ്യൂട്ടിക്ക് പോകാൻ പാലക്കാട് കൊപ്പത്തെ ഭാര്യയുടെ വീട്ടിൽനിന്നും സ്പെഷൽ ബ്രാഞ്ച് ഓഫിസിലേക്ക് വരുമ്പോൾ പുലർച്ചെ നാലരയോടെ ആയിരുന്നു അപകടം.
പ്രകാശൻ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു. ഭാര്യ: സുധ (അധ്യാപിക, ഹയർസെക്കൻഡറി സ്കൂൾ തോട്ടര), മക്കൾ: നവനീത്, കൃഷ്ണജ (ഇരുവരും വിദ്യാർഥികൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.