ഇഫ്രാസ് 

ജീപ്പിന് പിന്നിൽ സ്കൂട്ടറിടിച്ച് വിദ്യാർഥി മരിച്ചു

കുമ്പള: ജീപ്പിന് പിന്നിൽ സ്കൂട്ടറിടിച്ച് വിദ്യാർഥി മരിച്ചു. കാസർകോട് പൈവളികെ ലാൽബാഗിന് സമീപം ഇബ്രാഹിം മൊയ്തീൻ - ഫാത്തിമ ദമ്പതികളുടെ മകനും ഉപ്പള തഹാനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയുമായ ഇഫ്രാസ് (16) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെ വീടിന് അഞ്ഞൂറ് മീറ്റർ അകലെയാണ് അപകടം.

പള്ളിയിലെ ഇമാമിന് ഭക്ഷണം നൽകാൻ മറ്റൊരാളോടൊപ്പം സ്കൂട്ടറിൽ പിന്നിലിരുന്ന് പോയതായിരുന്നു ഇഫ്രാസ്. മുമ്പിൽ പോവുകയായിരുന്ന ജീപ്പ് വളവിൽ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.

സഹോദരങ്ങൾ: ഇഫത്, ഇഫ്താഹ്, ഇഫ്ലാഹ്. മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർചറിയിലേക്ക് മാറ്റി. 

Tags:    
News Summary - student died in road accident Kumbala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.