കുലശേഖരം: സ്കൂൾ വാനിൽനിന്നിറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന ആറുവയസ്സുകാരൻ അതേ വാനിടിച്ച് മരിച്ചു. സഹോദരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊൻമന സമാധിനടയ്ക്ക് സമീപം മേലെ വീട്ടിൽ സതീഷ് കുമാർ, നന്ദിനി ദമ്പതികളുടെ മകൻ സൂര്യനാഥ്(6) ആണ് മരിച്ചത്. കുലശേഖരം എസ്.ആർ.കെ.ബി.വി സ്ക്കൂളിൽ ഒന്നാം ക്ലാസ്സ് വിദ്യാർഥിയാണ്. ഇതേ സ്കൂളിൽ പഠിക്കുന്ന സഹോദരൻ ശബരീഷി(9)നും അപകടത്തിൽ പരിക്കേറ്റു.
തിങ്കളാഴ്ച വൈകീട്ട് പതിവുപോലെ സ്കൂൾ വിട്ട് സ്വകാര്യ വാനിൽ വീട്ടിനടുത്ത് ഇറങ്ങി റോഡ് മുറിച്ച് കടക്കുകയായിരുന്നു. ഇവർ വന്ന വാൻ തിരിച്ച് പോകുന്നതിനിടെ കുട്ടികളെ ഇടിക്കുകയായിരുന്നു. വാൻ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുലശേഖരം പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.