കളമശ്ശേരി: ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മെട്രോ തൂണിലിടിച്ച് മറിഞ്ഞ് യുവതി മരിച്ചു. എടത്തല എരുമത്തല കൊട്ടാരപ്പിള്ളി മുഹമ്മദിെൻറ മകൾ മൻഫിയ (സുഹാന -22) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ച 1.45ഓടെ ദേശീയപാത കളമശ്ശേരി മുനിസിപ്പൽ ഓഫിസിനുസമീപം ആലുവഭാഗം റോഡിൽ മെട്രോ തൂണിലിടിച്ചാണ് അപകടം.
പാലക്കാട് വല്ലപ്പുഴ കരിമ്പെട്ട വീട്ടിൽ സൽമാനുൽ ഫാരിസ് (26), വരാപ്പുഴ ചിറക്കകം പള്ളിയേക്കൽ ജിബിൻ ജോൺസൺ (28) എന്നിവർക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട് മെട്രോ തൂണിലിടിച്ച കാർ സമീപത്തെ വഴിവിളക്കിടിച്ച് തകർത്ത് അടുത്ത മെട്രോ തൂണിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. മുന്നിൽപോയ ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുെന്നന്നാണ് സമീപത്തെ സി.സി.ടി.വി ദൃശ്യത്തിൽ മനസ്സിലാകുന്നത്. ജിബിനൊപ്പം എച്ച്.എം.ടി ജങ്ഷനിൽ താമസിക്കുന്ന സൽമാനുൽ ഫാരിസിെൻറ താമസ സ്ഥലത്തെത്തിയതാണ് മൻഫിയ. അവിടെനിന്ന് മൂവരും ചേർന്ന് കാറിൽ രാത്രിയാത്ര നടത്തുന്നതിനിടെയാണ് അപകടം. മൂവെരയും പിന്നാലെ വന്ന കാറിൽ ഉടൻ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്നാണ് മൻഫിയ മരിച്ചത്. ഇതിനിടെ, ജിബിൻ ആശുപത്രിയിൽനിന്ന് മുങ്ങി.
ഇയാളെ പിന്നീട് കടമക്കുടിയിൽനിന്ന് കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ചെറിയ പരിക്കുമായി ആശുപത്രിയിൽനിന്ന് സൽമാനുൽ ഫാരിസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മൻഫിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഖബറടക്കി. മാതാവ്: നബീസ. സഹോദരൻ: മൻഷാദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.