കഞ്ചി​ക്കോട് ഇരട്ട സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ അപകടം. ഉൾച്ചിത്രത്തിൽ മരിച്ച ദീപക് മാത്യു ജോൺ

ലോറിയിടിച്ച് തെറിച്ചുവീണ ഇരട്ടസഹോദരങ്ങളുടെ ദേഹത്ത് ലോറി കയറിയിറങ്ങി ദാരുണാന്ത്യം

കഞ്ചിക്കോട്: ചരക്കു ലോറി സ്കൂട്ടറിൽ ഇടിച്ച് തെറിച്ചുവീണ ഇരട്ടസഹോദരങ്ങളുടെ ദേഹത്ത് മറ്റൊരു ലോറി കയറിയിറങ്ങി ഇരുവരും ദാരുണമായി മരിച്ചു. എറണാകുളം ചോറ്റാനിക്കര തിരുവാങ്കുളം വടവുകോട് കൈമണ്ണിൽ വീട്ടിൽ ജോണിന്റെ മക്കളായ ദീപക് മാത്യു ജോൺ (35), ദീപു ജോൺ ജോൺ (35) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ദേശീയപാത ചടയൻകാലായിൽ കഞ്ചിക്കോട് ഐ.ടി.ഐക്കു മുന്നിലായിരുന്നു അപകടം.


സോളർ പ്ലാന്റ് സ്ഥാപിക്കുന്ന എൻജിനീയർമാരാണ് ഇരുവരും. ജോലി ആവശ്യത്തിന് കോയമ്പത്തൂരിലെത്തി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. സ്കൂട്ടർ ദേശീയപാതയിലെ ഫാസ്റ്റ് ട്രാക്കിലേക്കു കയറുന്നതിനിടെ ലോറി ഇടിച്ച് ഇരുവരും റോഡിലേക്കു തെറിച്ചു വീണം. പിന്നാലെയെത്തിയ, സിമന്റ് മിശ്രിതവുമായി പോയ മറ്റൊരു ലോറിക്കടിയിൽപെടുകയായിരുന്നു. ഈ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി ഇരുവരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. അപകടത്തെത്തുടർന്നു ദേശീയപാതയിൽ അര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.

ദീപക് മാത്യുവിന്റെ ഭാര്യ ജിൻസി. മകൻ: ആരോൺ.

Tags:    
News Summary - Twin brothers died in kanjikkod accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.