ഈസ്റ്റ് മാറാടിയിൽ ഇന്നും അപകടം: രണ്ടുപേർ മരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ -കൂത്താട്ടുകുളം റൂട്ടിൽ ഈസ്റ്റ് മാറാടിയിൽ വീണ്ടും വാഹനാപകടം. രണ്ട് സ്ത്രീകൾ മരിച്ചു. പരിക്കേറ്റ ആറുപേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം പിള്ളവീട് നഗറിൽ പ്രണവം ഹരിഹര അയ്യരുടെ ഭാര്യ മീനാക്ഷി അമ്മാൾ (ഗീത -60), ആലുവ ബാഞ്ച് സ്ട്രീറ്റ് റാം മന്തിരിൽ വേണുഗോപാലിന്റെ ഭാര്യ ഭാഗ്യലക്ഷ്‌മി (70) എന്നിവരാണ് മരിച്ചത്.

ഈസ്റ്റ് മാറാടി പള്ളിക്കവലയില്‍ ബുധനാഴ്ച രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്തു തന്നെയാണ് വ്യാഴാഴ്ച രാവിലെ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചത്. ഇന്നലത്തെ സ്ഥലത്തുനിന്ന് 100 മീറ്റര്‍ മാറിയാണ് ഇന്നത്തെ അപകടം. വ്യാഴാഴ്ച രാവിലെ ആറോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. സംഭവത്തിൽ തൃശൂർ പുലിയന്നൂർ മണലൂർമഠം രാമനാഥൻ (38), പുലിയന്നൂർ മണലൂർമഠം ശാന്തി (38), കാക്കനാട് ട്രാവൻകൂർ റെസിഡൻസിയിൽ മഹാദേവൻ ഹരിഹര അയ്യർ (33), ലോറി ഡ്രൈവർ മൂവാറ്റുപുഴ പാലത്തിങ്കൽ പി.എ. അൻസൽ എന്നിവർക്കും ലോറിയിലുണ്ടായിരുന്ന രണ്ട് അതിഥിതൊഴിലാളികൾക്കുമാണ് പരിക്കേറ്റത്.

മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറും കൂത്താട്ടുകുളം ഭാഗത്തേക്ക് അതിഥി തൊഴിലാളികളുമായി ജോലി സ്ഥലത്തേക്ക് പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിൽ അകപ്പെട്ടവരെ മൂവാറ്റുപുഴയിൽ നിന്നും അഗ്നിശമനസേനയെത്തിയാണ് പുറത്തെടുത്തത്.

ലോറിയിലുണ്ടായിരുന്ന പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. പരിക്കേറ്റവർ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ചങ്ങനാശ്ശേരി സ്വദേശിയായ കാര്‍ ഡ്രൈവര്‍ മുഹമ്മദ് ഇസ്മയില്‍ (25), പെരുന്ന തോപ്പില്‍ വീട്ടില്‍ ശ്യാമള (60) എന്നിവരാണ് കഴിഞ്ഞ ദിവസത്തെ അപകടത്തില്‍ മരിച്ചത്. വിദേശത്ത് നിന്നെത്തിയ ശ്യാമളയുടെ ഭര്‍ത്താവിനെ കൂട്ടാനെത്തിയതായിരുന്നു ഇവര്‍. അപകടത്തില്‍ ശ്യാമളയുടെ ഭര്‍ത്താവ് ദാമോദരന്‍, സഹോദരനും ചങ്ങനാശ്ശേരി നഗരസഭാ മുന്‍ കൗണ്‍സിലറുമായ ടി.പി. അനില്‍കുമാറിനും പരിക്കേറ്റു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ഈസ്റ്റ് മാറാടിയിൽ വീണ്ടും വാഹനാപകടം; രണ്ടുപേർ മരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ -കൂത്താട്ടുകുളം റൂട്ടിൽ ഈസ്റ്റ് മാറാടിയിൽ വീണ്ടും വാഹനാപകടം. രണ്ട് സ്ത്രീകൾ മരിച്ചു. പരിക്കേറ്റ ആറുപേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം പിള്ളവീട് നഗറിൽ പ്രണവം ഹരിഹര അയ്യരുടെ ഭാര്യ മീനാക്ഷി അമ്മാൾ (ഗീത -60), ആലുവ ബാഞ്ച് സ്ട്രീറ്റ് റാം മന്തിരിൽ വേണുഗോപാലിന്റെ ഭാര്യ ഭാഗ്യലക്ഷ്‌മി (70) എന്നിവരാണ് മരിച്ചത്.

ഈസ്റ്റ് മാറാടി പള്ളിക്കവലയില്‍ ബുധനാഴ്ച രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്തു തന്നെയാണ് വ്യാഴാഴ്ച രാവിലെ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചത്. ഇന്നലത്തെ സ്ഥലത്തുനിന്ന് 100 മീറ്റര്‍ മാറിയാണ് ഇന്നത്തെ അപകടം. വ്യാഴാഴ്ച രാവിലെ ആറോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. സംഭവത്തിൽ തൃശൂർ പുലിയന്നൂർ മണലൂർമഠം രാമനാഥൻ (38), പുലിയന്നൂർ മണലൂർമഠം ശാന്തി (38), കാക്കനാട് ട്രാവൻകൂർ റെസിഡൻസിയിൽ മഹാദേവൻ ഹരിഹര അയ്യർ (33), ലോറി ഡ്രൈവർ മൂവാറ്റുപുഴ പാലത്തിങ്കൽ പി.എ. അൻസൽ എന്നിവർക്കും ലോറിയിലുണ്ടായിരുന്ന രണ്ട് അതിഥിതൊഴിലാളികൾക്കുമാണ് പരിക്കേറ്റത്.

മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറും കൂത്താട്ടുകുളം ഭാഗത്തേക്ക് അതിഥി തൊഴിലാളികളുമായി ജോലി സ്ഥലത്തേക്ക് പോയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിൽ അകപ്പെട്ടവരെ മൂവാറ്റുപുഴയിൽ നിന്നും അഗ്നിശമനസേനയെത്തിയാണ് പുറത്തെടുത്തത്.

ലോറിയിലുണ്ടായിരുന്ന പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. പരിക്കേറ്റവർ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ചങ്ങനാശ്ശേരി സ്വദേശിയായ കാര്‍ ഡ്രൈവര്‍ മുഹമ്മദ് ഇസ്മയില്‍ (25), പെരുന്ന തോപ്പില്‍ വീട്ടില്‍ ശ്യാമള (60) എന്നിവരാണ് കഴിഞ്ഞ ദിവസത്തെ അപകടത്തില്‍ മരിച്ചത്. വിദേശത്ത് നിന്നെത്തിയ ശ്യാമളയുടെ ഭര്‍ത്താവിനെ കൂട്ടാനെത്തിയതായിരുന്നു ഇവര്‍. അപകടത്തില്‍ ശ്യാമളയുടെ ഭര്‍ത്താവ് ദാമോദരന്‍, സഹോദരനും ചങ്ങനാശ്ശേരി നഗരസഭാ മുന്‍ കൗണ്‍സിലറുമായ ടി.പി. അനില്‍കുമാറിനും പരിക്കേറ്റു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Tags:    
News Summary - Two killed in accident in East Maradi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.