കോഴിക്കോട്: നഗരത്തിൽ കെ.എസ്.ആര്.ടി.സി ബസും ബൈക്കുമിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. മണ്ണാർക്കാട് തെങ്കര വെള്ളാരംകുന്ന് നിലംകോടന് വീട്ടില്‍ സലാമിന്റെ മകന് ഫായിസ് അലി (22), മണ്ണാര്‍ക്കാട് പുല്ലിശ്ശേരി മുണ്ടംപള്ളി കരിമ്പനക്കല്‍ വീട്ടില്‍ കമ്മാപ്പയുടെ മകന് ഫര്സാന് (22) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് കോഴിക്കോട്-കണ്ണൂര്‍ ദേശീയപാതയില്‍ ക്രിസ്ത്യൻ കോളജ് ജംഗ്ഷനിലാണ് അപകടം. ഗാന്ധി റോഡിൽ നിന്ന് വന്ന ബൈക്കിൽ കണ്ണൂരിലേക്ക് പോകുന്ന കെ.എസ്.ആര്.ടി. ബസ് ഇടിക്കുകയായിരുന്നു. നഗരത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഇരുവരും പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. സാജിതയാണ് ഫായിസിന്റെ മാതാവ്. സഹോദരി: ഫസ്ന. ജാസ്മിനാണ് ഫര്‍സാന്റെ മാതാവ്. സഹോദരങ്ങള്‍: ഹന, ഹംല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.