വയനാട്ടില്‍ സ്കൂട്ടർ മതിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

വയനാട്: വയനാട്ടില്‍ സ്കൂട്ടർ മതിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബത്തേരി കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകൻ വീഷ്ണു സജി (24) മണ്ടണ്ടിക്കൂന്ന് കാണിരത്തിങ്കൽ വാസൻ്റെ മകൻ അമൽ (23) എന്നിവരാണ് മരിച്ചത്.

ചെവ്വാഴ്ച്ച രാത്രി 11 മണിയോടെ ബത്തേരിക്കടുത്ത തിരുനെല്ലിയിലാണ് അപകടമുണ്ടായത്. മൂലങ്കാവ് ഭാഗത്തുനിന്നും ബത്തേരി ടൗണിലേക്ക് ഇരുവരും വന്ന സ്കൂട്ടർ പാതയോരത്തെ മതിലിലിടിച്ചാണ് അപകടം സംഭവിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം ബത്തേരി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Tags:    
News Summary - Two youths died after their scooter hit a wall in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.