മനാമ: വടകര സൗഹൃദവേദി മുൻ പ്രസിഡന്റും സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന എ.ആർ. ചന്ദ്രൻ (60) നിര്യാതനായി.
വൈക്കിലശേരി കിഴക്കേ കങ്ങാട്ട് കുട്ടികൃഷ്ണക്കുറുപ്പിന്റെയും ജാനകിയമ്മയുടേയും മകനാണ്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ.
കാലുവേദനയെത്തുടർന്നാണ് ഞായറാഴ്ച സൽമാനിയ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു മരണം. ഭാര്യ: ഷീബ രാമചന്ദ്രൻ, മക്കൾ: ആദർശ്, അശ്വനി.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള തയാറെടുപ്പുകൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.