കൊച്ചി: ഭർത്താവിനും മകൾക്കുമൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതി കെ.എസ്.ആർ.ടി.സി ബസ് തട്ടി മരിച്ചു. ഫോർട്ട്കൊച്ചി തുരുത്തി നെരിയകത്ത് വീട്ടിൽ നാസറിെൻറ ഭാര്യ റസീനയാണ്(41) മരിച്ചത്.
ദേശീയപാതയിൽ എറണാകുളം മെഡിക്കൽ െസൻററിന് സമീപമാണ് അപകടം. ഫോർട്ട്കൊച്ചിയിൽനിന്ന് കോതമംഗലത്തേക്കുള്ള യാത്രയിലായിരുന്നു കുടുംബം. മറ്റൊരുവാഹനത്തെ ഇടത് വശത്ത് കൂടെ മറികടന്നെത്തിയ ബസ് ബൈക്കിെൻറ ഹാൻഡിലിൽ തട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇതോടെ ബൈക്ക് മറിഞ്ഞ് റസീന ബസിന് അടിയിലേക്ക് വീണു. റസീനയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. മെഡിക്കൽ സെൻറർ ആശുപത്രിയിലെത്തിക്കുമ്പോൾ മരണം സംഭവിച്ചിരുന്നു. ഭർത്താവും മകളും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. മകൾ: റെന മെഹസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.