കിരൺ ജിത്ത്

ബൈക്ക് കാറിന് പിന്നിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ശാസ്താംകോട്ട: കുന്നത്തൂർ നെടിയവിള ജങ്ഷനിൽ കാറിനു പിന്നിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. പുത്തൂർ ചെറുമങ്ങാട് കിരൺ ഭവനിൽ കിരൺ ജിത്ത് (22) ആണ് മരിച്ചത്. ഇന്ന് രാത്രി 7.30ന് നെടിയവിള എ.ടി.എമ്മിന് സമീപമാണ് അപകടം.

കുന്നത്തൂർ കടക്കിലഴികത്ത് ഭാഗത്ത് സുഹൃത്തുക്കൾക്കൊപ്പം ദീപാവലി ആഘോഷത്തിൽ പങ്കെടുത്തശേഷം മടങ്ങവേയാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ട കാറിന് പിന്നിൽ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. 

നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് ഇടയാക്കിയത്. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കിരൺ ജിത്തിന്‍റെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: അജികുമാർ. മാതാവ്: ബേബി റാണി. സഹോദരൻ: ശരൺ ജിത്ത്. 

Tags:    
News Summary - youth died in bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.