പെയിൻറിങ്ങിനിടെ വീണ് യുവാവ്​ മരിച്ചു

ഇരിട്ടി: പെയിൻറിങ് ജോലിക്കിടെ ഗോവണിയിൽനിന്ന് വീണ് യുവാവ് മരിച്ചു. ഉളിയിൽ ആവിലാട്ടെ ദാറുസ്സുറൂറിൽ യു.പി. മുഹമ്മദ് ഹനീഫ (37) ആണ് മരിച്ചത്​. ബുധനാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം.

ഉളിയിൽ ടൗണിന് സമീപമുള്ള വീട്ടിൽ പെയിന്‍റിങ്​ ജോലി ചെയ്യവേ മുകൾ നിലയിൽനിന്ന്​ ഗോവണി തെന്നി വീഴുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീ​ട്ടോടെ മരണപ്പെട്ടു.

സോളിഡാരിറ്റി യൂത്ത്​ മൂവ്​മെന്‍റ്​ ഉളയിൽ യൂനിറ്റ്​ പ്രസിഡന്‍റാണ്​. പിതാവ്​: എം. ഹംസ. മാതാവ്​: യു.പി. റുഖിയ്യ. ഭാര്യ: സി. സബീന. മക്കൾ: മുഹമ്മദ് ഫിദൽ, ഫുഹാദ്, ലിയ സുറൂർ. സഹോദരങ്ങൾ: ജസീറ, ഖമറുന്നിസ. ഖബറടക്കം വ്യാഴാഴ്ച്ച ഉച്ചക്ക്.

Tags:    
News Summary - young man dies after falling during painting work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.