വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

മുഴപ്പിലങ്ങാട്: ഹൈസ്കൂൾ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. മുഴപ്പിലങ്ങാട് ഡിസ്പൻസറിക്ക് സമീപം അസീസ് വില്ല റോഡിൽ 'നയീമാസി'ലെ റയീസ്- ശബാന ദമ്പതികളുടെ മകൻ അഹമ്മദ് നിസാമുദ്ദീൻ (15) ആണ് മരിച്ചത്.

തലശ്ശേരി ബി.ഇ.എം. പി. ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. രണ്ട് സഹോദരങ്ങളുണ്ട്. ഇന്നലെ രാത്രി 7 മണിക്കാണ് അപകടം. പൊലീസ് സ്റ്റേഷന് സമീപത്തെ ഗേറ്റില്ലാത്ത റെയിൽവെ ക്രോസ് കടന്ന് വീട്ടിലേക്ക് വരുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു.

കണ്ണൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം എടക്കാട് മണപ്പുറം പള്ളിയിൽ ഖബറടക്കും.

Tags:    
News Summary - Student was hit by a train and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.