ലഗാൻ, ദിൽസേ സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ അനുപം ശ്യാം അന്തരിച്ചു

മുംബൈ: ലഗാൻ, ദിൽസേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ അനുപം ശ്യാം അന്തരിച്ചു. വൃക്ക അണുബാധയെ തുടന്ന്​ മുംബൈ സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഒന്നിലധികം അവയവങ്ങൾ പ്രവർത്തന രഹിതമായതോടെ തിങ്കളാഴ്ചയാണ്​ മരണം.

സുഹൃത്തും നടനുമായ യശ്​പാൽ ശർയാണ്​ അനുപം ശ്യാമി​െന്‍റ മരണവാർത്ത പുറത്തുവിട്ടത്​. മൻ കീ ആവാസ്; പ്രതീഗ്യയെന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ്​ 63കാരനായ അനുപം ശ്ര​േദ്ധയനാകുന്നത്​. ഓസ്​കാർ ചിത്രം 'സ്ലം​ ഡോഗ്​ മില്ല്യണയർ', ബണ്ടിത്​ ക്യൂൻ, സത്യ, ദിൽസേ, ലഗാൻ തുടങ്ങിയ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

നാലുദിവസം മുമ്പാണ്​ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്​. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന്​ നേരത്തേയും ഇദ്ദേഹം ചികിത്സ തേടിയിരുന്നു. കഴിലഞ്ഞവർഷം അദ്ദേഹം ഡയാലിസിസിന്​ വിധേയനായിരുന്നു. മൻ കീ ആവാസ്; പ്രതീഗ്യയുടെ രണ്ടാം സീസൺ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ്​ അപ്രതീക്ഷിത മരണം.

Tags:    
News Summary - Lagaan actor Anupam Shyam passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.