കളമശ്ശേരി: മലയാളിയുടെ സംഗീത സംസ്കാരത്തിലേക്ക് തേന്മഴപോലെ ഒട്ടനേകം നാടകഗാനങ്ങളും ലളിതഗാനങ്ങളും ഒരു പിടി സിനിമാഗാനങ്ങളും പെയ്തുകുളിര്പ്പിച്ച മികച്ച ഗായകന് ആയിരുന്നു തോപ്പില്‍ ആേൻറാ. അരനൂറ്റാണ്ടിലേറെ നീളുന്ന അരങ്ങിലെ ജീവിതം തേൻറതുമാത്രമായ ഗാനാവതരണ ശൈലികൊണ്ട് സാധാരണക്കാരായ സംഗീതാസ്വാദകരുടെ ഹൃദയത്തില്‍ ഇടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.
മധുരിക്കും ഓർമകളെ, കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം... തുടങ്ങിയവയെല്ലാം സ്റ്റേജ് ഷോകളിലെ ആേൻറായുടെ ഹിറ്റ് ഗാനങ്ങളായിരുന്നു. പുതുതലമുറയുടെ കരോെക്ക ഗാനമേളയോട് താൽപര്യമില്ലായിരുന്ന ആേൻറാക്ക് സംഗീത ഉപകരണങ്ങളുടെ സഹായത്തോടെ പാട്ടുപാടാനായിരുന്നു താൽപര്യം.
ബാല്യം മുതൽക്കുതന്നെ നല്ല സംഗീതവാസന ഉണ്ടായിരുെന്നങ്കിലും സാമ്പത്തികപ്രയാസം അനുഭവിച്ചിരുന്ന കുടുംബമായിരുന്നതിനാല്‍ ശാസ്ത്രീയമായി അഭ്യസിക്കാനുള്ള അവസരം ലഭിച്ചില്ല. തൊട്ടടുത്ത ഒരു സമ്പന്ന കുടുംബത്തിലെ ഗ്രാമഫോണിൽനിന്ന് ഒഴുകിയെത്തിയിരുന്ന പഴയ ഹിന്ദിഗാനങ്ങൾ കേട്ടുപഠിച്ചതായിരുന്നു അദ്ദേഹത്തിെൻറ സംഗീതവിദ്യാഭ്യാസം എന്നുതന്നെ പറയാം. ഇടപ്പള്ളി സെൻറ് ജോർജ് സ്കൂളില്‍ പഠിക്കുമ്പോള്‍ സ്കൂളിലെ എല്ലാ സംഗീതപരിപാടികളിലും പങ്കെടുക്കുമായിരുന്നു.
ഫീസ് കൊടുക്കാന്‍ നിവൃത്തിയില്ലാതെ വന്നതിനാല്‍ സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കാനായില്ല. ജീവിക്കാനായി മറ്റ് ജോലികളിൽ ഏർപ്പെടാൻ നിർബന്ധിതനായെങ്കിലും മനസ്സിലാകെ സംഗീതം മാത്രമായിരുന്നു. മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായിരുന്നു അദ്ദേഹം. മുഹമ്മദ് റഫിയുടെ പാട്ടുകള്‍ വളരെ തന്മയത്വത്തോടെ സ്റ്റേജില്‍ അവതരിപ്പിക്കാനുള്ള ആൻറോയുടെ കഴിവ് അദ്ദേഹത്തിന് വളരെ ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.