ജുബൈൽ: മലയാളി യുവാവ് ഹൃദയസ്തംഭനം മൂലം ജുബൈലിൽ നിര്യാതനായി. പത്തനംതിട്ട സ്വദേശി സുമേഷ് കൈമൾ ചെങ്ങഴപ്പള്ളിലാണ് (38) മരിച്ചത്.
നെഞ്ചുവേദനയെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ജുബൈൽ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഒരു കമ്പനിയിൽ സേഫ്റ്റി ഓഫിസറായിരുന്നു.
പിതാവ്: പുരുഷോത്തമ കൈമൾ, മാതാവ്:സുലോചന ദേവി. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.