സഹം: ഉറ്റവരുടെയും ബന്ധുക്കളുടെയും ചാരത്തെത്തണമെന്ന സ്വപ്നം ബാക്കിയാക്കി പത്തനംതിട്ട സ്വദേശി കരിക്കുളം കുറ്റിയിൽ വീട്ടിൽ മുരളി (54) മരണപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച സഹം റദ്ദയിലെ മുജാരിഫിലുണ്ടായ വാഹനാപകടമാണ് ജീവൻ തട്ടിയെടുത്തത്. റോഡ് മുറിച്ചുകടക്കവേ വാഹനം ഇടിക്കുകയായിരുന്നു. പരിക്കുപറ്റി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് മരിച്ചത്.
നാട്ടിൽ പോയിട്ട് ഏഴുവർഷമായിരുന്നു. വിസ കാലാവധി അവസാനിച്ചിട്ടും പുതുക്കാൻ കഴിയാതെവന്നത് നാട്ടിൽ പോകാൻ തടസ്സമായി. നിർമാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന മുരളി ആരോഗ്യ പ്രശ്നങ്ങൾ കാരണം നാട്ടിലേക്ക് പോകാൻ നിയമക്കുരുക്ക് അഴിക്കാനുള്ള ശ്രമത്തിലായിരുന്നു.
കൈരളി പ്രവർത്തകരുടെ ശ്രമഫലമായി ഇന്ത്യൻ എംബസിയിൽനിന്നും ഒമാൻ തൊഴിൽ മന്ത്രാലയത്തിൽനിന്നും അനുബന്ധ വകുപ്പിലും അപേക്ഷ സമർപ്പിച്ച് അനുകൂല അറിയിപ്പ് ലഭിക്കാനിരിക്കെയാണ് മരണം അപകടമായി വന്നത്.
ഭാര്യ: രാധാമണി. മക്കൾ: ദിയ, നിയ. പിതാവ്: അയ്യപ്പൻ. മാതാവ്: ശാരദ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നു. നിയമപ്രശ്നങ്ങളുള്ളതു കാരണം നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കുന്നുണ്ടെന്ന് കൈരളി പ്രവർത്തകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.