സൈമൺ ഫിലിപ്പ്

റാന്നിയിൽ നിന്ന് കാണാതായ ആളുടെ മൃതദേഹം നെടുമ്പ്രയാറിൽ നിന്ന് കണ്ടെത്തി

റാന്നി: സഹോദരിയുടെ വീട്ടിലെത്തി മടങ്ങിയ ശേഷം റാന്നിയില്‍ വെച്ച് കാണാതായ മധ്യവയസ്ക്കന്‍റെ മൃതദേഹം പമ്പാനദിയിലെ നെടുമ്പ്രയാര്‍ കടവില്‍ നിന്നും കണ്ടെടുത്തു. പ്ലാങ്കമണ്‍ വരിക്കനാക്കുഴിയില്‍ സൈമണ്‍ ഫിലിപ്പ് (വിത്സൺ-48) ആണ്​ മരിച്ചത്​.

വലിയകാവിലെ സഹോദരിയുടെ വീട്ടിലെത്തി മടങ്ങിയ വിത്സനെ അങ്ങാടി പേട്ടയില്‍ നിന്നു ഞായറാഴ്ച വൈകുന്നേരം മുതല്‍ കാണാതാവുകയായിരുന്നു. സംഭവത്തില്‍ റാന്നി പൊലീസ് കേസെടുത്ത്​ അന്വേക്ഷണം നടത്തി വരവെ ചെവ്വാഴ്ച  വൈകുന്നേരത്തോടെ മൃതദേഹം കിട്ടുകയായിരുന്നു. 

Tags:    
News Summary - missing man found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.