പത്തനംതിട്ട: മൂന്നാറിൽ ഒരു തുണ്ടു ഭൂമിപോലുമില്ലാതെ തോട്ടം തൊഴിലാളികൾ വലയുേമ്പാൾ അവർക്ക് ഭൂമി നൽകാനുള്ള വകുപ്പുകൾ ഫയലിൽ ഉറങ്ങുന്നു. 1971ലെ കണ്ണൻ ദേവൻ ഹിൽസ് (ഭൂമി ഏറ്റെടുക്കൽ) നിയമത്തിെൻറ റൂളിൽ തൊഴിലാളികൾക്ക് ഭൂമി നൽകുന്നതിനുള്ള വ്യവസ്ഥകൾ വ്യക്തമായി പറയുന്നുണ്ട്.
വർഷം ഇത്രയുമായിട്ടും ഇതനുസരിച്ച് കാര്യമായ ഭൂമി വിതരണം നടന്നിട്ടില്ല. കണ്ണൻ ദേവൻ ഹിൽസ് ആക്ട് നടപ്പാക്കുന്നതിനായി ഉണ്ടാക്കിയ കണ്ണൻ ദേവൻ ഹിൽസ് (നിക്ഷിപ്ത ഭൂമി കരുതിവെപ്പും വിനിയോഗവും) ചട്ടം1977 ലാണ് വീടുവയ്ക്കുന്നതിനും കൃഷിക്കുമായി തൊഴിലാളികൾക്ക് ഭൂമി നൽകാമെന്നും അതിനുള്ള വ്യവസ്ഥകളും പറയുന്നത്. തൊഴിലാളികൾക്ക് ഭൂമി നൽകാൻ നിയമമോ വ്യവസ്ഥയോ ഇല്ലെന്ന് സർക്കാറും തോട്ടം തൊഴിലാളിയൂനിയനുകളും പറയുന്നത് ഈ നിയമം മറച്ചുെവച്ചുകൊണ്ടാണെന്നും വ്യക്തമാകുന്നു.
സർക്കാറിൽ നിക്ഷിപ്തമായ പ്ലാേൻറഷൻ ഒഴികെയുള്ള ഭൂമിയിൽ നിന്നാണ് തൊഴിലാളികൾക്ക് ഭൂമി നൽകാൻ വ്യവസ്ഥ ചെയ്യുന്നത്. കൃഷിക്കാർക്കും കർഷക തൊഴിലാളികൾക്കും ഭൂമിക്ക് അർഹതയുണ്ട്.
വീടുെവക്കുന്നതിനോ, വ്യക്തിപരമായി കൃഷി നടത്തുന്നതിനോ, ഇത് രണ്ടിനും കൂടിയോ ഭൂമി നൽകാം. സഹകരണ സംഘങ്ങൾക്കും കൃഷി ആവശ്യത്തിന് ഭൂമി നൽകാം. നൽകുന്ന ഭൂമി ഒരാൾക്ക് ഒരു ഹെക്ടറിൽ കൂടാൻ പാടില്ല. ഒരു കുടുംബത്തിലെ ഒരാൾക്ക് മാത്രമായിരിക്കും ഭൂമിക്ക് അർഹത. 10 സെൻറിൽ കൂടുതൽ ഭൂമി ൈകവശമില്ലാത്തവരും വാർഷിക വരുമാനം 3000 രൂപയിൽ കവിയാത്തവർക്കുമാണ് ഭൂമി നൽകാവുന്നത്.
കണ്ണൻദേവൻ ഹിൽസ് ആക്ട് പ്രകാരം 5000 ഏക്കർ ഭൂമി സർക്കാറിൽ നിക്ഷിപ്തമാക്കിയിരുന്നു. ഇതിൽനിന്ന് നാമമാത്രമായ ഭൂമിയാണ് ഇൗവിധം വിതരണം ചെയ്തത്.
കണ്ണൻദേവൻ ഹിൽസ് ആക്ട് പ്രകാരം 57,235.57 ഏക്കർ ഭൂമി നൽകിയത് കണ്ണൻദേവൻ ഹിൽസ് െപ്രാഡ്യൂസ് (യു.കെ) എന്ന ബ്രിട്ടീഷ് കമ്പനിക്കായിരുന്നു. സംസ്ഥാന സർക്കാറിെൻറ ഇൗ നടപടി കേന്ദ്ര നിയമമായ ഫെറയുടെ ലംഘനമായതിനാൽ കണ്ണൻദേവൻ ഹിൽസ് ആക്ടിന് സാധുതയില്ലെന്ന വാദം റവന്യൂവകുപ്പ് ഇപ്പോൾ ഉയർത്തുന്നുണ്ട്.
സർക്കാർ ഭൂമി കൈയേറിയതിന് ടാറ്റക്കെതിരെ ഒമ്പത് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും അവയിൽ തുടർ നടപടിയെടുക്കുന്നത് ഇടതു സർക്കാർ അധികാരത്തിൽ വന്നതോടെ തടയപ്പെട്ടു.
തൊഴിലാളികൾക്ക് ഭൂമി വേണമെന്ന ആവശ്യം പോലും യൂനിയനുകൾ ഉയർത്താത്തത് ദുരൂഹമാണെന്ന വിമർശനം ഏറെനാളായി ഉയരുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.