വികസ പ്രതീക്ഷ: ജില്ലയിലെ പുതിയ ജനപ്രതിനിധികൾ മുൻഗണന നൽകേണ്ടത് എന്തിനെല്ലാമെന്ന് ഹിന്ദു ദിനപത്രത്തിെൻറ മുൻ സീനിയർ അസിസ്റ്റൻറ് എഡിറ്ററും റേഡിയോ മാക്ഫാസ്റ്റ് ഡയറക്ടറുമായ രാധാകൃഷ്ണൻ കുറ്റൂർ തെൻറ കാഴ്ചപ്പാടുകൾ പങ്കുെവയ്ക്കുന്നു
പത്തനംതിട്ട: ജില്ലയിൽ നെൽകൃഷിയുടെ കേന്ദ്രമായ അപ്പർകുട്ടനാടൻ മേഖലക്ക് പ്രത്യേക പാക്കേജ് നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. കുട്ടനാട്ടിൽനിന്ന് വ്യത്യസ്ഥമാണ് അപ്പർ കുട്ടനാടിെൻറ സ്ഥിതി. ഡോ. എം.എസ് സ്വാമിനാഥൻ ശിപാർശ ചെയ്ത കുട്ടനാടൻ പാക്കേജ് ലോവർ കുട്ടനാടിനെയാണ് പരിഗണിച്ചിട്ടുള്ളത്.
അപ്പർകുട്ടനാട്ടിലെ കാർഷിക അഭിവൃദ്ധിക്ക് അത് പര്യാപ്തമല്ല. അപ്പർ കുട്ടനാടിെൻറ സ്ഥിതി പഠിച്ച് പ്രത്യേക പാക്കേജ് നടപ്പാക്കിയാലെ അവിടത്തെ കർഷകരുടെയും കൃഷിയുടെയും അഭിവൃദ്ധി ഉറപ്പാക്കാനാകൂ.
ചെറുമഴ പെയ്താൽ പോലും അപ്പർ കുട്ടനാടൻ മേഖലയിലാകെ വെള്ളപ്പൊക്കമാണ്. അതിന് തടയിടാനാകണം. പ്രദേശത്ത് നൂറുകണക്കിന് കൈത്തോടുകളും കനാലുകളുമുണ്ട്. ഇവ ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്.
എം.സി റോഡ് ഭീമൻ ബണ്ടിന് സമാനമായ നിലയിലാണ് വർത്തിക്കുന്നത്. മലയോര മേഖലയിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളത്തെ എം.സി റോഡ് തടഞ്ഞു നിർത്തുകയാണ്. റോഡ് നിർമാണം നടക്കുേമ്പാഴെ ചൂണ്ടിക്കാട്ടപ്പെട്ടതാണ് വെള്ളത്തിെൻറ ഒഴുക്ക് തടസ്സപ്പെടുത്തുമെന്നത്. അന്ന് അതാരും പരിഗണിച്ചില്ല. ഇപ്പോൾ അതിെൻറ ദുരിതം എല്ലാവരും അനുഭവിക്കുന്നു.
െക.എസ്.ടി.പിക്കും അത് ബോധ്യമായി. അവർ ഇപ്പോൾ റോഡ് പൊളിച്ച് പഴയ കലുങ്കുകൾ പുനഃസ്ഥാപികാൻ നീക്കം തുടങ്ങിയിട്ടുണ്ട്. അതിനായി ഇപ്പോൾ കോടികൾ ചെലവഴിക്കുകയാണ്.
റോഡ് നിർമാണത്തോടെ വെള്ളത്തിെൻറ സ്വാഭാവിക ഒഴുക്ക് തടയപ്പെട്ടയിടങ്ങളിൽ ചെറുതും വലുതുമായ എല്ലാ കലുങ്കുകളും പുനഃസ്ഥാപിക്കേണ്ടത് ആവശ്യമാണ്. പ്രദേശത്തെ എല്ലാ ആറ്, തോട് ൈകയേറ്റങ്ങളും ഒഴിപ്പിക്കാനും നടപടിവേണം. ആറന്മുളയിൽ കൃഷി പുനരാരംഭിക്കണം.
വിമാനത്താവള ഭൂമി കൃഷിവകുപ്പിന് വിട്ടുനൽകണം. അവിടെ കൃഷിഫാം സ്ഥാപിച്ച് മേഖലയിലെ കർഷകർക്ക് പ്രോത്സാഹനം നൽകണം. ബസുമതി നെൽകൃഷി തുടങ്ങാൻ കഴിയണം.
അതിലൂടെ കർഷകർക്ക് വലിയ വരുമാനം നേടാൻ കഴിയും. മന്നം ഷുഗർ മില്ലിൽ െഹർബൽ ഗാർഡൻ സ്ഥാപിക്കണമെന്ന ആവശ്യം കുറെ നാളുകളായി ഉയരുന്നുണ്ട്. അത് യാഥാർഥ്യമാക്കണം.
ജില്ലയിൽ ഏക്കർ കണക്കിന് നിലം തരിശായി കിടക്കുന്നുണ്ട്. അവിടെല്ലാം കൃഷിയിറക്കാനും അരിയുടെ കാര്യത്തിൽ ജില്ലക്ക് സ്വയം പര്യാപ്തത ൈകവരിക്കാനുമാകണം.
ആറന്മുള–കുട്ടനാട് ഹൗസ് ബോട്ട് സർവിസ്
ടൂറിസം മേഖലയുടെ വികസനത്തിന് നടപടിവേണം. ആറന്മുളയിൽനിന്ന് കുട്ടനാട്ടിലേക്ക് ഹൗസ് ബോട്ട് സർവിസ് മുമ്പ് തുടങ്ങിയെങ്കിലും അത് നിലച്ചു. അത് പുനരാരംഭിക്കണം. പഴയ സ്ഥിതിയല്ല ഇപ്പോൾ. യാത്രകൾ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. ആറന്മുള കുട്ടനാട് യാത്ര മികച്ച അനുഭവവുമാണ്. ആറന്മുളയെയും അപ്പർ കുട്ടനാടൻ മേഖലയെയും ബന്ധിച്ച് ഉൾനാടൻ ജല ടൂറിസം പദ്ധതി ആവിഷ്കരിക്കണം. ചെറുവള്ളങ്ങളും ബോട്ടുകളുമാണ് ഇതിനാവശ്യം. മേഖലയിലെ ഗ്രാമ പഞ്ചായത്തുകളുടെ വരുമാനം മെച്ചെപ്പടുന്നതിനും നേരിട്ടും അല്ലാതെയും പരമാവധി പേർക്ക് തൊഴിൽ ലഭിക്കും വിധവുമാകണം പദ്ധതി തയാറാക്കേണ്ടത്. കോന്നിയിൽ ആന പുനരധിവാസ കേന്ദ്രം സ്ഥാപിക്കാൻ വനംവകുപ്പ് പദ്ധതിയിട്ടിരുന്നു. അത് വലിയ ടൂറിസം ആകർഷണ പദ്ധതിയാണ്. ശ്രീലങ്കയിലെ ആന പുനരധിവാസ മാതൃകയിൽ കോന്നി ഇക്കോ ടൂറിസവുമായി ബന്ധെപ്പട്ട് 600 ഏക്കർ വനഭൂമി പ്രയോജനപ്പെടുത്തിയാണ് ഇവിടെയും പദ്ധതി ആവിഷ്കരിച്ചത്.
വേണം ഐ.ടി പാർക്ക്
വ്യവസായത്തിൽ പിന്നാക്കം നിൽക്കുന്ന ജില്ലക്ക് ഐ.ടി പാർക്ക് സ്ഥാപിച്ചുകൊണ്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയണം. അതിന് തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിെൻറ സ്ഥലം പ്രയോജനപ്പെടുത്താം. എൻ.ആർ.ഐ വിഭാഗക്കാർ കൂടുതലുള്ള സ്ഥലമായതിനാൽ അവരുടെ കൂടി സഹകരണം ഉറപ്പാക്കിയാൽ ഐ.ടി പാർക്ക്യാഥാർഥ്യമാക്കാൻ കഴിയും. കുന്നന്താനം കിൻഫ്ര പാർക്കിൽ മിനി എയർപോർട്ട് എന്ന പദ്ധതി കാലങ്ങളായി പറയുന്നതാണ്. പത്തനംതിട്ടയെ സംസ്ഥാനത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റണം. കേന്ദ്രയൂനിവേഴ്സിറ്റിയുടെ അടക്കം കാമ്പസ് ജില്ല ആസ്ഥാനത്ത് കൊണ്ടുവരാൻ കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.